ദോഹ:മുൻ മുഖ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന സമര നായകൻ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ്
പി. പി സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, ഖജാഞ്ചി മജീദ് ചിത്താരി എന്നിവർ
അനുശോചനം രേഖപ്പെടുത്തി. ......
ദോഹ:വ്യാമായാനമേഘലയിൽഖത്തറും ഈജിപ്തും തമ്മിലുള്ള സംയുക്ത സഹകരണത്തെയും ഇരു രാജ്യങ്ങളും നടത്തിയ മഹത്തായ ശ്രമങ്ങളെയും
ഈജിപ്ത് സിവിൽ ഏവിയേഷൻ മന്ത്രി ഡോ. സമേഹ് എൽ-ഹെഫ്നി
പ്രശംസിച്ചു.കെയ്റോ യിൽ നടന്ന ചടങ്ങിൽ ഇരു
രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാങ്കേതിക സഹകരണ പദ്ധതി പ്രഖ്യാപിച്ചു.ഈജിപ്ഷ്യൻ വ്യോമാതിർത്തിക്കുള്ളിലെ വ്യോമപാതകൾ കുറയ്ക്കുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ഇന്ധന ഉപഭോഗം ലാഭിക്കുക, കാർബൺ ഉദ്വമനം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കിയതിനെത്തുടർന്ന്, ഈജിപ്ത് വ്യോമാതിർത്തിയിലെ വ്യോമപാതകൾ ചുരുക്കുന്നതിനുള്ള ഖത്തർ സംരംഭത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.കെയ്റോയിൽ തിങ്കളാഴ്ച നടന്ന സംയുക്ത പത്രസമ്മേളനത്തിൽ ക്യുസിഎഎ മാനേജിംഗ് ചുമതലയുള്ള മുഹമ്മദ് ബിൻ ഫലേഹ് അൽ-ഹജ്രി, ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രി ഡോ. ......

ദോഹ : ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിൻ സെപ്റ്റംബർ 26 മുതൽ 27 വരെ സിദ്ര മെഡിസിൻ ഓഡിറ്റോറിയത്തിൽ വാർഷിക വനിതാ ആരോഗ്യ സമ്മേളനം (WHC 2025) സംഘടിപ്പിക്കും.സ്ത്രീകളുടെ ആരോഗ്യത്തിലെ മുൻഗണനകൾ: ഭാവിയിലേക്കുള്ള ഒരു ദർശനം" എന്ന വിഷയത്തിൽ നടക്കുന്ന ഈ സമ്മേളനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലുടനീളമുള്ള ക്ലിനിക്കൽ മികവ്, നവീകരണം, അറിവ് കൈമാറ്റം എന്നിവയ്ക്കുള്ള ഒരു സമർപ്പിത വേദിയാകും.
പ്രസവത്തിനു മുമ്പുള്ള രോഗനിർണയം, ഗർഭധാരണം, പ്രസവം, ഫെർട്ടിലിറ്റി, പ്രത്യുൽപാദന ആരോഗ്യം, സ്ത്രീകളുടെ ക്ഷേമം എന്നിവയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ സമ്മേളനം അവലോകനം ചെയ്യും.സ്ത്രീകൾക്കുള്ള രോഗനിർണയ ഉപകരണങ്ങൾ, ചികിത്സാ മാർഗങ്ങൾ, ദീർഘകാല പരിചരണ തന്ത്രങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും നിർണായക പങ്ക് എന്നിവയും പരിശോധിക്കും.
സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള സമഗ്രവും ബഹുമുഖവുമായ സമീപനത്തിന് ഈ വർഷത്തെ സമ്മേളനം ഊന്നൽ നൽകുന്നു. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെയും അതിനിടയിലുള്ള എല്ലാ കാര്യങ്ങളിലും, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സ്പെഷ്യലിസ്റ്റുകൾക്കിടയിൽ തുറന്ന സംഭാഷണത്തിനും സഹകരണപരമായ പഠനത്തിനും ഒരു വേദി നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി
സിദ്ര മെഡിസിൻ ചെയർമാൻ പ്രൊഫ. ......
ബംഗളുരു: മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിലെ പ്ലോട്ട് വിതരണത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതിയ്ക്ക് പങ്കുണ്ടെന്നും വ്യക്തമാക്കി ഇ ഡി നൽകിയ പരാതി കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് മാർച്ച് ഏഴിന് തള്ളിയിരുന്നു. അതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിശിതമായ വിമർശനമാണ് ഇ ഡി യ്ക്കെതിരെ നടത്തിയത്. "രാഷ്ട്രീയയുദ്ധം വോട്ടർമാർ നടത്തട്ടെ. ......
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറായ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ് സി.കെ.ഫർസീനയാണ് മരിച്ചത്. ......
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ ഫ്ളാഗ്ഷിപ്പ് സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഉഷസ്സിന് കീഴില്‍ ധനസഹായം ലഭിച്ച 16 സ്റ്റാര്‍ട്ടപ്പുകളെ ഒരുമിച്ച് കൊണ്ടുവന്നു ഡോള്‍ഫിന്‍ ക്ലബ്ബില്‍ ഉദ്ഘാടന
സംഗമം നടത്തി. കൊച്ചിന് ഷിപ്യാര്ഡിന്റെ പിന്തുണയോടെ വികസിപ്പിച്ചെടുത്ത
സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
ഉഷസ് പ്രോഗ്രാമിനായി കൊച്ചിന് ഷിപ്യാര്ഡ് 50 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : ഇക്കുറി വീണ്ടും കിറ്റിറക്കി വോട്ടുറപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ധനവകുപ്പിന്റെ ഉടക്ക്. ഓണത്തിന് മഞ്ഞകാര്ഡുഡമകൾക്ക് നൽകുന്ന ഓണക്കിറ്റ് ഗംഭീരമാക്കനാണ് സര്‍ക്കാര്‍ തലത്തിൽ തീരുമാനമായിരിക്കുന്നത്. ......
കോടതി വളപ്പിലെത്തിയതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പ്രസവവേദന. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവതിക്ക് സുഖപ്രസവവും. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹം കഴിഞ്ഞ് രണ്ടാംനാൾ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിനിയായ പതിനേഴുകാരിയുടെ മരണത്തിലാണ് ഭർത്താവ് ഭവാനിസാഗർ സ്വദേശി ശക്തിവേലിനെ(31) പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുകൂടിയാണ് ഇയാൾ. ......